ഠാക്കൂര്‍ സമുദായത്തിലെ അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയില്‍ ഠാക്കൂര്‍ സമുദായത്തില്‍ അവിവാഹരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക്. ജാതിക്ക് പുറത്തുനിന്നുമുള്ള വിവാഹത്തിന് മാതാപിതാക്കളുടെ പക്കല്‍ നിന്നും പിഴ ഈടാക്കുവാനും ഠാക്കൂര്‍ സമുദായം തീരുമാനിച്ചു.
ജില്ലയിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഈ മാസം 14ന് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. അത്തരത്തില്‍ കണ്ടാല്‍ ഉത്തരവാദികള്‍ മാതാപിതാക്കളാണ്. ഇതിന് പുറമെ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചാല്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കുന്നതിന് സമുദായത്തിലെ മുഖ്യന്മാരുടെ നിര്‍ദ്ദേശം.
പഠിക്കുന്ന കുട്ടികള്‍ മൊബൈലില്‍ നോക്കുന്നത് വഴി പഠനത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കുന്ന കാരണമാകും. അതിനാല്‍ ക്ലാസുകളിലേക്ക് കുട്ടികള്‍ക്ക് ഫോണ്‍ മാതാപിതാക്കള്‍ നല്‍കരുത്. മറ്റൊരു സമുദായ മുഖ്യന്‍ അഭിപ്രായപ്പെട്ടു.
ഠാക്കൂര്‍ സമുദായത്തിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ ഗാനിബെന്‍ ഠാക്കൂര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മാറ്റി വയ്ക്കുന്ന പണത്തിലൂടെ സമുദായത്തിലെ മറ്റ് അംഗങ്ങളുടെ പഠനത്തിനായി ഉപയോഗിക്കാമെന്ന് സുരേഷ് ഠാക്കൂറും പറഞ്ഞു.

