ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം പുതിയ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ മധ്യവർഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ മധ്യവർഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും ത്വരിതഗതിയിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. മത്രമല്ല രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

