വൻ ഡിസ്‌കൗണ്ട് വിസ്മയവുമായി ജോളി സിൽ‍ക്‌സ് ആടി സെയിൽ‍


തിരുവനന്തപുരം:  ഉപഭോക്താക്കൾ‍ക്ക് പുതുമയാർ‍ന്ന തുണിത്തരങ്ങൾ‍ വൻ ഡിസ്‌കൗണ്ടിൽ‍ സ്വന്തമാക്കാൻ‍ അവസരമൊരുക്കി  ജോളി സിൽ‍ക്‌സ് ആടി സെയിൽ‍ ആരംഭിച്ചു. കാഞ്ചീപുരം സിൽ‍ക്‌സ് സാരികളുടെ അതിവിപുലമായ ശേഖരമാണ് ഈ വർ‍ഷത്തെ  പ്രത്യേകത. ജോളി സിൽ‍ക്‌സിന്റെ തൃശൂർ‍, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം തുടങ്ങിയ ഷോറൂമുകളിൽ‍ പ്രത്യേക ആടി ഫ്‌ളോർ‍ സജ്ജമാക്കിയിട്ടുണ്ട്. സാരി, ചുരിദാർ‍, ചുരിദാർ‍ മെറ്റീരിയൽ‍സ്, കുർ‍ത്തി, ടോപ് തുടങ്ങിയ ശ്രേണികളിൽ‍ ലേഡീസ് ആൻഡ് ടീൻസ് വെയർ‍, കിഡ്‌സ് വെയർ‍,മെന്‍സ് വെയർ‍ വിഭാഗങ്ങളിൽ‍ വൈവിദ്ധ്യമാർ‍ന്ന ഏറ്റവും പുതിയ കളക്ഷൻസാണ് ജോളി സിൽ‍സ്‌ക് ഉപഭോക്താക്കൾ‍ക്കായി ഒരുക്കിയിരിക്കുന്നത്. 

കൂടാതെ, പൈതൃകവും ഗുണമേന്മയും ഒരുമിക്കുന്ന സാരികളുടെയും പട്ട് വസ്ത്രങ്ങളുടെയും ബൃഹദ് ശേഖരണവും ആടി സെയിലിലൂടെ സ്വന്തമാക്കാം.ആഘോഷങ്ങൾ‍ക്കായി അണിഞ്ഞൊരുങ്ങാൻ വിസ്മയിപ്പിക്കുന്ന വസ്ത്രങ്ങൾ‍ കുറഞ്ഞ വിലയിൽ‍ ജോളി സിൽ‍ക്‌സ് റിയൽ‍ ആടി സെയിലിലൂടെ സ്വന്തമാക്കാം. വസ്ത്രങ്ങൾ‍ കൂടാതെ, ചെരുപ്പുകൾ‍, ബാഗുകൾ‍, ഫർ‍ണിഷിംഗ് മെറ്റീരിയലുകൾ‍ എന്നിവയുടെ വൈവിദ്യമാർ‍ന്ന ശേഖരവും ആടി സ്‌പെഷ്യൽ‍ ഡിസ്‌കൗണ്ടിലൂടെ ലഭ്യമാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ‍ ഓഫ് സീസണായതിനാൽ‍ ഉത്പാദകരും വിതരണക്കാരും നൽ‍കുന്ന പ്രത്യേക ഓഫറുകളും മറ്റും ഉപഭോക്താക്കൾ‍ക്ക് നേരിട്ട് ലഭ്യമാക്കുക, ആടി മാസം ആദായത്തിന്റെ നാളുകളാക്കുക എന്നിവയാണ് റിയൽ‍ ആടി സെയിൽ‍സിലൂടെ ജോളി സിൽ‍ക്‌സ് ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed