ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു


ജയ്പൂര്‍: എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപത്തെ മുറിയില്‍ തീക്കൊളുത്തിയായിരുന്നു ആത്മഹത്യ.

ബിജു പുനോജ് എന്ന നഴ്‌സ് ആണ് ആത്മഹത്യ ചെയ്തത്. മലയാളിയാണ് എന്നതല്ലാതെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബിജു പനോജ് കുടുംബ പ്രശ്‌നങ്ങള്‍ കാരണം കുറച്ച്‌ നാളായി വിഷാദ രോഗത്തിന് അടിമയാണെന്നാണ് അവരുടെ കൂടെ താമസിക്കുന്ന യുവതി വ്യക്തമാക്കിയത്.

ശനിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. മുറിയില്‍ തീ പടരുന്നത് കണ്ട് ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും എത്തി മുറി തുറന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജു പനോജ് ജോധ്പൂര്‍ എയിംസില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്താനും സാധിച്ചില്ല. ആത്മഹത്യ നടന്ന മുറിയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇതിലായിരിക്കാം തീ കത്തിക്കുന്നിനുള്ള ദ്രാവകം ഇവര്‍ കൊണ്ടുവന്നിട്ടുണ്ടാകുക എന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യ സംബന്ധിച്ച്‌ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed