എന്‍ഡിഎ വീണ്ടും :കാരണം വെളിപ്പെടുത്തി രാം മാധവ്
ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് വീണ്ടും അധികാര തുടര്‍ച്ചയുണ്ടായതിന് കാരണം വെളിപ്പെടുത്തി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ജാതിമത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് ജനങ്ങള്‍ ബിജെപിയെ പിന്തുണച്ചതെന്നും രാം മാധവ് വ്യക്തമാക്കി.
ബിജെപി രാജ്യം ഇതുവരെ കണ്ട സ്ഥിരം രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഇത്രമേല്‍ വിജയം നേടാനായതെന്നും അദ്ദേഹം പറഞ്ഞു.ബിജെപി പ്രീണനത്തിലൂടെയോ ധ്രുവീകരണത്തിലൂടെയോ വോട്ട് സമാഹരിക്കാനും ശ്രമം നടത്തിയില്ലെന്നും എന്‍ഡിഎ അത്തരം അനീതികളെല്ലാം തുടച്ചു നീക്കിയതിലൂടെയാണ് വീണ്ടും അധികാരത്തിയതെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

