കേന്ദ്ര ബജറ്റ്: ധനക്കമ്മി നിയന്ത്രിച്ചു നിർത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയേക്കുമെന്ന് വിലയിരുത്തൽ


ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ അഞ്ചിന് അവതരിപ്പിക്കുക ധനക്കമ്മി നിയന്ത്രിച്ചു നിർത്തുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയുളള ബജറ്റാകുമെന്ന് വിലയിരുത്തൽ. 2019− 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിർത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും.
ഫെബ്രുവരി ഒന്നിന് സർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. എന്നാൽ, കിസാൻ സമ്മാൻ നിധി പോലെയുളള പദ്ധതികൾ സർക്കാരിന്‍റെ ധനക്കമ്മി വർധിപ്പിക്കുമെന്ന് നിരവധി സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
എൻ.ഡി.എ സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്താൻ സഹായിച്ച കിസാൻ സമ്മാൻ നിധി പോലെയുളള പദ്ധതികൾ പിൻവലിക്കാതെ തന്നെ മറ്റ് മാർഗങ്ങളിലൂടെ ധനകമ്മി ഉയരാതെ നോക്കാനാകും സർക്കാർ ശ്രമിക്കുകയെന്നാണ് സാന്പത്തിക വിദഗ്ധരുടെ അഭിപ്രായം. നികുതി വരുമാനം വർധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും ധനമന്ത്രിയിൽ നിന്നുണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
Next Post