കൊയിലാണ്ടി കൂട്ടം എട്ടാം വാര്‍ഷികം ആഘോഷിച്ചു

മനാമ: കൊയിലാണ്ടി കൂട്ടം (കെ.കെ)ബഹ്‌റൈൻ ചാപ്റ്റർ എട്ടാം വാർഷികം ആഘോഷിച്ചു. വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ
ഫന്തരീന ഫെസ്റ്റ് മെഗാഷോയില്‍ ഗായകരായ ആസിഫ് കാപ്പാട്, നിയാസ് നിച്ചു, നിരഞ്ജന രാജീവ്,നക്ഷത്ര രാജീവ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഭരതശ്രീ രാധാകൃഷ്ണൻ മാസ്റ്റർ, വിനീത വിജയ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ വിവിധ നൃത്ത പരിപാടികൾ അവതരിപ്പിച്ചു.
കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഐക്കൺ 2019 അവാർഡ് ഡോ: പി.വി. ചെറിയാനിൽ നിന്ന് ടിപ് ടോപ്പ് ഉസ്മാൻ ഏറ്റു വാങ്ങി.
ബഹ്റൈന്‍ കേരളീയ സമാജം മെയ്ദിന പുരസ്‌കാര ജേതാവായ കെ. കെ എക്സികുട്ടീവ് അംഗം ഫൈസ്സൽ ഇയ്യഞ്ചേരിയെ ചടങ്ങിൽ അനുമോദിച്ചു.
എബ്രഹാം ജോൺ, രാജു കല്ലും പുറം, കെ.കെ. ദമാം ചാപ്റ്ററിൽ നിന്നും വന്ന ഗ്ലോബൽ കമ്മിറ്റി അംഗം പ്രമോദ് അത്തോളി , സി കെ അബ്ദുറഹിമാൻ, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുറഹിമാൻ, മജീദ് തണൽ, ജമാൽ കുറ്റിക്കാട്ടിൽ, ഷീജാ നടരാജൻ, ജ്യോതിഷ് പണിക്കർ, ഗോപാലൻ കെ പി എഫ്, എ സി എ ബക്കർ, ജംഷൽ, ചന്ദ്രൻ തിക്കോടി , ഹഫ്സൽ തിക്കോടി, ബഷീർ അമ്പലായി , ബഷീർ മണിയൂർ, രാധാകൃഷ്ണൻ തിക്കോടി , ചെമ്പൻ ജലാൽ , ഡോക്ടർ ബാബു രാമചന്ദ്രൻ, സുരേഷ് മണ്ടോടി, പങ്കജ് നാഭൻ, എന്നീ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുത്ത പൊതു പരിപാടി കേക്ക് മുറിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ സ്വാഗതവും , പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് അദ്ധ്യക്ഷതയും വഹിച്ചു.
കെ കെ ബഹറൈൻ ചെയർമാൻ കെ. ടി. സലീമിന്റെ വീഡിയോ സന്ദേശത്തിൽ കൂട്ടായ്മയുടെ കാര്യങ്ങൾ വിവരിച്ചു.
പ്രോഗ്രാം കൺവീനർ ആബിദ് കുട്ടീസ്,. കോഡിനേറ്റർ ജലീൽ തിക്കോടി, അഡ്മിൻ ജസീർ കപ്പാട്, രാകേഷ് പൗർണ്ണമി, ജബ്ബാർ കുട്ടീസ്, ഷിഹാബ് പ്ലസ്, ലത്തീഫ് കൊയിലാണ്ടി, കൊച്ചീസ് മുഹമ്മത്, അമീൻ നന്തി, ബഷീർ കുറ്റ്യാടി, നദീർ കാപ്പാട്, ബിജു വി എൻ, തസ്നീം ജന്നത്ത്, തൻസി, ഹരീഷ്, ഷിഹാബ് അമീറ, അജ്നാസ്, പ്രജീഷ് തിക്കോടി, സമീർ മണിയൂർ, ഷഫീൽ എന്നിവർ നേതൃത്വം നൽകി. ട്രഷറർ നൗഫൽ നന്തി നന്ദി പറഞ്ഞു.അൽ രാജാ സ്കൂളിൽ വെച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു