പതിനായിരം വിദേശികളെ നാടുകടത്തി

കുവൈറ്റ് :തൊഴില്‍- താമസ നിയമം ലംഘിച്ചതിന് കുവൈറ്റില്‍ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈറ്റില്‍ യാചനയും അനധികൃത താമസവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. റമദാനില്‍ നടത്തിയ പരിശോധനയിലാണ് 370 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്റെ പേരിലും ബാക്കിയുള്ളവര്‍ യാചനകുറ്റത്തിനുമാണ് പിടിയിലായത്.
റമദാനില്‍ പിടിക്കപ്പെട്ടവരില്‍ യാചന നടത്തിയ 50 പേരെയാണ് നിലവില്‍ നാടുകടത്തിയിരിക്കുന്നത്. ബാക്കിയുള്ളവരെ ഉടന്‍ നാടുകടത്തുെമന്നും അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
താമസ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.യാചകരില്‍ അധികവും അറബ് വംശജരാണ്.