കര്‍ണാടകയിൽ‍ നാലു എം.എൽ.‍എമാരെ അയോഗ്യരാക്കാൻ കോൺ‍ഗ്രസ് സ്പീക്കർ‍ക്ക് കത്ത് നൽകി


ബെംഗലൂരു: കർണാടകയിൽ നാലു എം.എൽ.‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ‍ഗ്രസ് രംഗത്ത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കർ‍ക്ക് കത്ത് നൽ‍കി. വിപ്പ് ലംഘിച്ച എം.എൽ.‍എമാരെ അയോഗ്യരാക്കണമെന്നാണ് കോൺ‍ഗ്രസിന്റെ ആവശ്യം. ബജറ്റ് അവതരണത്തിന് മുന്പാണ് കോൺ‍ഗ്രസ് നീക്കമെന്നത് ശ്രദ്ധേയമാണ്. രമേഷ് ജർ‍ക്കിഹോളി, ഹി നാഗേന്ദ്ര, കെ മഹേഷ് ഉമേഷ് യാദവ് എന്നിവർ‍ക്കതിരെയാണ് കോൺ‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.  

അതേസമയം, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ഇല്ലാതായാൽ‍ ഇക്കാര്യം ചൂണ്ടികാട്ടി കർണാടക സർ‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ആവശ്യപ്പെടാനാണ് ബിജെപിയുടെ നീക്കം. എന്നാൽ‍ ഇത് മുന്നിൽ കണ്ടാണ് കോൺ‍ഗ്രസ് നീക്കം. നേരത്തെ തന്നെ സയിലെത്താത്ത എംഎൽ‍എമാരോട് നിർ‍ബന്ധമായും പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം കർ‍ശന നടപടിയെടുക്കുമെന്ന അന്ത്യശാസനവും കോൺ‍ഗ്രസ് നൽ‍കിയിരുന്നു. നാലു എം.എൽ.‍എമാർക്കെതിരെ നടപടിയെടുത്താൽ‍ പോലും കോൺ‍ഗ്രസ് ജെ.ഡി.എസ് സർ‍ക്കാരിന് രണ്ട് എം.എൽ.‍എമാരുടെ ഭൂരിപക്ഷം നിയമസഭയിലുണ്ടാകും

You might also like

  • Lulu Exchange
  • Straight Forward

Most Viewed