കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. 32 വയസ്സുകാരനായ ഗോപകുമാറാണ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് താഴേക്ക് പതിച്ച് ദാരുണമായി മരണപ്പെട്ടത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടനെ പോലീസ് ആംബുലൻസുകളെത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.