വാജ്പേയി ആശുപത്രിയിൽ

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ദീർഘകാലമായി അസുഖബാധിതനായി ഡൽഹിയിലെ വസതിയിൽ കഴിയുകയാണ് വാജ്പേയി.