യു.പിയിൽ വാഹനാപകടം: ഒൻപത് പേർ മരിച്ചു
ലഖ്നൗ: ഉത്തർപ്രദേശിലെ ലക്ഷിംപുർ ഖേരിയിൽ ശനിയാഴ്ച പുലർച്ചയുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മിനി വാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം. ശനിയാഴ്ച്ച പുലർച്ചെ ആറിന് ദേശീയപാത 24−ൽ വെച്ചായിരുന്നു സംഭവം. 17 യാത്രക്കാർ മിനി വാനിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.