ആത്മഹത്യാ ഭീഷണികൾ ഫാഷനായി മാറിയെന്ന് ഉത്തരാഖണ്ധ് മുഖ്യമന്ത്രി
ഡെറാഡൂൺ : സംസ്ഥാനത്ത് ഇപ്പോൾ ആത്മഹത്യാ ഭീഷണികൾ ഫാഷനായി മാറിയെന്ന് ഉത്തരാഖണ്ധ് മുഖ്യമന്ത്രി. പ്രകാശ് പാണ്ധെ എന്ന ചെറുകിട വ്യവസായി ജി.എസ്.ടി, നോട്ട് അസാധുവാക്കൽ തുടങ്ങിയവയെ തുടർന്നുണ്ടായ സാന്പത്തിക ഞെരുക്കത്തെ തുടർന്ന് അടുത്തിടെ ജീവനൊടുക്കിയിരുന്നു.
ഇതിന് ശേഷവും നിരവധി ചെറുകിട വ്യാപാരികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്‍റെ പ്രതികരണം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാഴ്ചയ്ക്കിടെ 11 സന്ദേശങ്ങളാണ് എനിക്ക് ലഭിച്ചത്. ഇന്ന് ഒരു നികുതി വെട്ടിപ്പുകാരനിൽ നിന്ന് ജീവനൊടുക്കൽ ഭീഷണിയുണ്ടായി. വനമേഖയിൽ റോഡ് വെട്ടാൻ സമ്മതിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് മാറ്റൊരാൾ ഭീഷണി
പ്പെടുത്തി. ഇതെല്ലാം കണക്കിലെടുത്തണാണ് ഉത്തരാഖണ്ധിൽ ആത്മഹത്യാ ഭീഷണി ഒരു ഫാഷനായി മാറിയതായി− മുഖ്യമന്ത്രി പറഞ്ഞത്.
ആത്മഹത്യ പോലുള്ളവ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ജീവനൊടുക്കുന്നവരുടെ കുടുംബത്തിന് സാന്പത്തിക സഹായം നൽകേണ്ടതുണ്ടോ? തന്‍റെ സർക്കാർ ആത്മഹത്യ പ്രോത്സാഹിപ്പിക്കില്ലെന്നും റാവത്ത് പറഞ്ഞു.
അടുത്തിടെ ജീവനൊടുക്കിയ പാണ്ധെയുടെ കുടുംബത്തിന് സർക്കാർ ആദ്യഘട്ടത്തിൽ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ബി.ജെ.പി എം.എൽ.എ ബൻഷിദാർ ഭഗത് ശുപാർശ ചെയ്തിട്ടും സംസ്ഥാന സർക്കാർ പാണ്ധെയുടെ കുടുംബത്തിന് കൂടുതൽ സാന്പത്തിക സഹായം അനുവദിക്കാൻ തയ്യാറായിട്ടില്ല.

