ജി​­​.എ​സ്.ടി­, നോ​­​ട്ട് നി​­​രോ​­​ധ​നം എ​ന്നി​­​വ​യു​­​ടെ­ പേ​­​രി​ൽ ത​ന്നെ­ വി​­​ല​യി​­​രു​­​ത്ത​രുെ​­​തന്ന് മോ​­​ദി­


ന്യൂഡൽഹി : ജി.എസ്.ടിയുടെയും നോട്ട് നിരോധനത്തിന്‍റെയും പേരിൽ മാത്രം തന്നെ വിധിക്കരുതെന്ന് നരേന്ദ്ര മോദി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഈ ആവശ്യമുന്നയിച്ചത്. തന്‍റെ സർക്കാർ സാന്പത്തിക പരിഷ്കാരങ്ങൾ നടത്തിയെന്നും ശൗചാലയങ്ങൾ നിർമിച്ചു നൽകിയെന്നും മോദി അഭിമുഖത്തിൽ അവകാശപ്പെട്ടു.  

ജി.എസ്.ടി, നോട്ട് നിരോധനം എന്നിവയുടെ പേരിൽ മാത്രം എന്നെ വിലയിരുത്തരുത്. തങ്ങൾ സാന്പത്തിക പരിഷ്കരണങ്ങൾ കൊണ്ടുവന്നു. ശൗചാലയങ്ങൾ നിർമിച്ചു. 18000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു− മോദി പറയുന്നു.  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചും മോദി വാചാലനായി. ഗുജറാത്തിനെ സംബന്ധിച്ച് മാത്രമായി തന്‍റെ അറിവ് ചുരുക്കി എന്നാണ് അദ്ദേഹം (നെതന്യാഹു) പറഞ്ഞത്. ഇത് ഒരു ബലമായി താൻ കാണുന്നു. താൻ പ്രോട്ടോക്കോളുകൾ പിന്തുടരാറില്ല. ഭാണ്ധക്കെട്ടുകളില്ലാത്ത ലളിതമായ മനുഷ്യനായ താൻ ലോകത്താകമാനം സുഹൃത്തുക്കളെ സൃഷ്ടിക്കുന്നുവെന്നും− മോദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed