യുവമാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി

അഗർത്തല : ത്രിപുരയിൽ യുവമാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ത്രിപുരയിൽ ആണ് സംഭവം. പ്രദേശിക ടി.വി ചാനൽ ആയ ദിൻരാതിന്റെ റിപ്പോർട്ടറായ ശാന്തനു ഭൗമികിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്.
മാന്ദായിയിൽ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ.്ടി)യുടെ പ്രതിഷേധവും റോഡ് ഉപരോധവും റിപ്പോർട്ട് ചെയ്യുന്നതിനിടെ ശാന്തനുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും പിന്നീട് കുറച്ചകലെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ശാന്തനുവിനെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. എന്നാൽ ആക്രമണ കാരണം വ്യക്തമല്ല.