നീതി ആയോഗ്; രാജ്യത്തെ ഗ്രാമങ്ങളി ൽ അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം

ന്യൂഡല്‍ഹി: ദാരിദ്യ്ര നിര്‍മാര്‍ജനം ലക്ഷ്യംവച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നീതി ആയോഗ് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം ഏര്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടപ്പാക്കുന്ന ധനസഹായ പദ്ധതിക്ക് അര്‍ഹരായവരെ കണ്്ടെത്തേണ്്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്.
ആദ്യഘട്ടത്തില്‍ ഒരു ഗ്രാമത്തില്‍ അഞ്ചുപേര്‍ക്കു ധനസഹായം നല്‍കിയാരംഭിക്കുന്ന പദ്ധതി ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. ജൂണ്‍ മാസത്തിനു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു പഞ്ചായത്തുകള്‍ക്കു നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പൂര്‍ണമായും ആധാര്‍ മുഖേനയായിരിക്കും പദ്ധതി. സഹായം യഥാര്‍ഥ കൈകളിലെത്തിക്കാനായാണ് ആധാറുമായി പദ്ധതിയെ സംയോജിപ്പിച്ചതെന്ന് നീതിആയോഗിന്റെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.