ചെന്നൈയിൽ ഒപിഎസ് അനുകൂലികളുടെ പ്രതിഷേധം

ചെന്നൈ : ചെന്നൈയിൽ ഒ. പനീർശെൽവം അനുകൂലികളുടെ പ്രതിഷേധപ്രകടനം. മുഖ്യമന്ത്രി പളനിസ്വാമി ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് നേടാനിരിക്കെയാണ് ഈ പ്രതിഷേധം. അഡയാറിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പുതിയ മന്ത്രിസഭക്കെതിരേ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ചെന്നൈയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പളനിസ്വാമി മന്ത്രിസഭയ്ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീർശെൽവം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.