പ്രത്യേക വാലന്റൈന്‍സ് ഗിഫ്‌റ്റ് ഒരുക്കിയ യുവാവ് അറസ്റ്റിൽ

മുംബൈ: വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ സര്‍പ്രൈസ് ചെയ്യിക്കാന്‍ വ്യത്യസ്തമായ ‘ഗിഫ്റ്റ്’ ഒരുക്കിയ യുവാവ് പുലിവാല്‍ പിടിച്ചു. 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പോലീസ് പിടികൂടി.
. നോട്ടുകൊണ്ട് അലങ്കരിച്ച കാറുമായി ഇയാള്‍ നഗരത്തിലിറങ്ങിയ ഉടന്‍ ആളുകള്‍ ബഹളമുണ്ടാക്കി. ഇതോടെ വാഹനം തടഞ്ഞ് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. കാമുകിയ്ക്ക് സമ്മാനിക്കാനാണ് ഇയാള്‍ കാറില്‍ നോട്ടുകള്‍ ഒട്ടിച്ച് അലങ്കരിച്ചതെന്ന് പറയപ്പെടുന്നു.