പനീര്‍ശെല്‍വത്തെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വികെ ശശികല ജയിലിലേക്കെന്ന് ഉറപ്പായതോടെ എഐഎഡിഎംകെയുടെ പുതിയ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ഇകെ പളനിസ്വാമിയെ തെരഞ്ഞെടുത്തു. ശശികലയുടെ സാന്നിധ്യത്തില്‍ കൂവത്തൂര്‍ റിസോട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഹൈവേ- തുറമുഖ വകുപ്പ് മന്ത്രിയാണ് പളനിസ്വാമി.

ശശികലക്കെതിരെ യുദ്ധം തുടരുന്ന കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി.

You might also like

Most Viewed