ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ല : സുപ്രീംകോടതി

ന്യൂഡൽഹി : മൂന്നാറിലെ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്ന് സുപ്രീംകോടതി. റിസോർട്ട് ഉടമസ്ഥാവകാശം പതിച്ച നൽകിയ ഹൈക്കോടതി വിധി പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മൂന്നാർ വുഡ്സ് കൗഡ് ഒമ്പത് തുടങ്ങിയ റിസോർട്ടുകൾക്ക് ഉടമസ്ഥാവകാശം പതിച്ചു നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് സുപീംകോടതി നിലപാട് വ്യക്തമാക്കിയത്.
ഉടമസ്ഥാവകാശത്തിന്റെ ഫോട്ടോകോപ്പി നോക്കിയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം. ഇത് സത്യമെങ്കിൽ കോടതി വിധ പുന:പരിശോധിക്കേണ്ടി വരുമെന്ന് സൂപ്രിംകോടതി പറഞ്ഞു.
ഏല കൃഷിക്ക് നൽകിയ ഭൂമിയിലാണ് റിസോർട്ട് നിർമ്മിക്കുന്നത്. ഇത് എങ്ങനെ സാധ്യമാകുമെന്ന് കഴിയുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് സംസ്ഥാനസർക്കാരിന്റെ അപ്പീലിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. മൂന്നാർ ദൗത്യവുമായി ബന്ധപ്പെട്ടാണ് റിസോർട്ടുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടി എടുത്തത്. ഇതിനെ ചോദ്യം ചെയ്ത് റിസോർട്ടുടമകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.