ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ

ബീറ്റ്‌റൂട്ട് ശരീരത്തിന് നല്ലതാണെന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പലരും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാറുമുണ്ട്. എന്താണ് ബീറ്ററൂട്ടിനുള്ള ആരോഗ്യഗുണങ്ങളെന്നു നോക്കാം..
ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജൈവീക സവിശേഷതകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു.
മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുവാനും ബീറ്റ്‌റൂട്ട് ജ്യൂസിനു കഴിയും. പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.
ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിറം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സഹായിക്കുന്നു - നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത് ഹൃദയത്തിനും വളരെ നല്ലതാണു.
ബീറ്റ്‌റൂട്ടിൽ അടങ്ങിയ മിനറല്‍സും, നിട്രിക് ആസിഡും ലൈംഗികബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.