മുംബൈയില്‍ കെട്ടിടം തകര്‍ന്ന് നിരവധി മരണം


മുംബൈ: മുംബൈയില്‍ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ചിലര്‍ക്ക് പരിക്കുണ്ട്. 25 പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാനിടയുണ്ട്. ഭിവണ്ടിയിലെ ഗരീബി നഗര്‍ ഏരിയയിലെ കബിര്‍ കെട്ടിടാണ് ശിനിയാഴ്ച രാവിലെ 9.15ഓടെ നിലംപൊത്തിയത്. കാലപ്പഴക്കമാണ് അപകടകാരണം. നേരത്തെ ഭിവണ്ടി നിസാംപുര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ അപകടസാധ്യതയുള്ള കെട്ടിടത്തില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

You might also like

  • Straight Forward

Most Viewed