നടുറോഡില്‍ അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം: 15 പേര്‍ പിടിയില്‍

നോയിഡ: കാറില്‍ നിന്ന് വലിച്ചിറക്കി അമ്മയേയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ പതിനഞ്ചു പേര്‍ പിടിയിലായതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറിലുണ്ടായ സംഭവത്തില്‍ അഞ്ചു പേര്‍ ഉള്‍പ്പെിട്ടിട്ടുള്ളതായി ഇരകള്‍ മൊഴി നല്‍കിയിരുന്നു.
ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളുമടങ്ങുന്ന കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ അഞ്ചംഗ സംഘം കാറിലുണ്ടായിരുന്ന പുരുഷനെ കെട്ടിയിടുകയും അമ്മയേയും മകളെയും തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ച്‌കൊണ്ടുപോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇവരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.