ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 7 മരണം

പാറ്റ്‌ന : ബിഹാറില്‍ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഗയ ജില്ലയിലെ ചാകാന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വാഹനാപകടത്തിൽ ഭാര്യയും ഭർത്താവും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച ശ്രീനഗർ– ജമ്മു ദേശീയ പാതയിൽ ബാനിഹാളിനു സമീപമായിരുന്നു അപകടം. മാരുതി വാൻ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. 300 അടി താഴ്ചയിലേക്കാണ് വാൻ പതിച്ചത്. മുഹമ്മദ് അയൂബ്, ഇയാളുടെ ഭാര്യ പാർവീണ ബീഗം, വാൻ ഡ്രൈവർ ഷാബീർ അഹമ്മദ് എന്നിവർ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടു പേർ ആശുപത്രിയിലെത്തിയ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്.