നായയെ കെട്ടിടത്തിൽ താഴേക്കിട്ടത് മെഡിക്കൽ വിദ്യാർത്ഥികളെന്ന് കണ്ടെത്തി

ചെന്നൈ : ചെന്നൈയിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും നായയെ താഴേക്ക് വലിച്ചെറിയുന്ന വീഡിയോ ഓൺലൈനിൽ വൈറൽ ആയിരുന്നു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ വലിയൊരു ഉദാഹരണമായിരുന്നു ഇതിൽ. ഒരു ബഹുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരു നായക്കുട്ടിയെ യുവാവ് എടുത്തെറിയുന്നത് ദൃശ്യങ്ങളിൽ കാണുന്നു. അതു വരെ ശാന്തനായി നിന്നിരുന്ന നായ വേദന കൊണ്ട് പുളഞ്ഞും, പരിഭ്രമത്താലും കരയുന്നതും വിഡിയോയിൽ വ്യക്തമാണ്.
വീഡിയോയിലുള്ള ക്രൂരനെ തിരിച്ചറിയയുകയും, ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നവർക്ക് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ സംഘടന ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി ഗൗതം എസും സുഹൃത്തുമാണ് ഈ വീഡിയോയില്‍ ഉള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു നേരമ്പോക്കെന്ന നിലയിലാണ് ഇരുവരും ചേര്‍ന്ന് നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിയാനും വീഡിയോ എടുക്കാനും പദ്ധതിയിട്ടത്. വിഡിയോ വൈറൽ ആവുകയും, വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെ ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്.
യുവാവിനെതിരെ ചെന്നൈ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.