മാഗി ന്യൂഡില്‍സിനെതിരേ വീണ്്ടും ആരോപണം

ബരാബങ്കി: മാഗി ന്യൂഡില്‍സിനെതിരേ വീണ്ടും ആരോപണം. ഉത്തര്‍പ്രദേശില്‍ വിതരണത്തിനെത്തിയ മാഗിയുടെ ന്യൂഡില്‍സ് പാക്കറ്റുകള്‍ നിലവാരമില്ലവാത്തവയാണെന്നാണു പരാതി. ബരാബങ്കി ജില്ലയിലെ സഫേദാബാദില്‍നിന്നു പിടിച്ചെടുത്ത മാഗി ന്യൂഡില്‍സ് പാക്കറ്റുകള്‍ നിലവാരമില്ലാത്തവയാണെന്നു പരാതിയില്‍ തെളിഞ്ഞതായി ജില്ലാ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ മനോജ്കുമാര്‍ അറിയിച്ചു. ഗ്യൂഡില്‍സ് പാക്കറ്റുകളില്‍ ചാരത്തിന്റെ അളവ് അനുവദിച്ചതിലും അധികമാണെന്നും പരിശോധനയില്‍ തെളിഞ്ഞു. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് മാഗി ന്യൂഡില്‍സിന്റെ നിര്‍മാതാക്കള്‍ക്കു കത്തെഴുതിയതായി യുപി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നെസ്ലെ ഇന്ത്യ നിഷേധിച്ചു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഈയം കണ്െടത്തിയതിനെ തുടര്‍ന്ന് മുമ്പും മാഗി ന്യൂഡില്‍സിന്റെ വില്‍പന നിരോധിച്ചിരുന്നു.