യുപിയിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് സർക്കാർ കോളേജ്; വിചിത്ര നടപടി ടോയ്‌ലറ്റില്ലാത്തതിന്റെ പേരിൽ


ശാരിക l ദേശീയം

ലഖ്നോ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ പേരുപറഞ്ഞ് പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് സർക്കാർ എയ്ഡഡ് കോളേജ്. കൽവാരി പ്രദേശത്തെ ജിങ്കു ലാൽ ത്രിവേണി റാം ചൗധരി ഇന്റർ കോളജാണ് പെൺകുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റുകൾ, വിശ്രമമുറി, ചുറ്റുമതിൽ എന്നിവയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവേശനം നിരസിച്ചത്. മകളുടെ അഡ്മിഷൻ ഉറപ്പാക്കാൻ ഒരു പിതാവ് സ്കൂൾ അധികൃതർക്ക് ടോയ്‌ലറ്റ് സീറ്റ് നൽകിയതോടെയാണ് 67 വർഷമായി തുടരുന്ന ഈ വിവേചനം പുറംലോകമറിഞ്ഞത്.

സ്ഥാപനത്തിൽ പെൺകുട്ടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് മാതാപിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. പ്രദേശത്തെ ഫീസ് കൂടിയ സ്വകാര്യ കോളേജിനെ സഹായിക്കാനാണ് കോളേജ് അധികൃതരുടെ ഈ നീക്കമെന്നാണ് ഗ്രാമവാസികളുടെ പരാതി. എന്നാൽ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തത് സുരക്ഷാ ഭീഷണിയാകുമെന്ന് പ്രിൻസിപ്പൽ അഗ്യാറാം ചൗധരി ന്യായീകരിച്ചു. 2021-22 കാലയളവിൽ കുറച്ചു പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

സംഭവം വിവാദമായതോടെ ജില്ലാ അധികാരികൾ കോളേജിന് നോട്ടീസ് നൽകുകയും പരിശോധന നടത്തുകയും ചെയ്തു. പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ സ്കൂൾ ഇൻസ്പെക്ടർ മാനേജ്മെന്റിനോട് നിർദ്ദേശിച്ചു. 1957-ൽ സഹവിദ്യാഭ്യാസത്തിന് അംഗീകാരം ലഭിച്ച സ്ഥാപനത്തിൽ മാനേജ്മെന്റ് സ്വന്തം നിലയ്ക്കാണ് പെൺകുട്ടികളെ മാറ്റിനിർത്തുന്നത്. ഇത് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ പെൺകുട്ടികളുടെ പഠനാവസരം ഇല്ലാതാക്കുന്നതായും വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

article-image

sdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed