വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തനിയെ തിരിച്ചെത്തി


ശാരിക

ചെന്നൈ l വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തനിയെ തിരിച്ചെത്തി. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന അഞ്ചര വയസുള്ള സിംഹത്തെ വെള്ളിയാഴ്ചയാണ് കാണാതായത്. സിംഹം ആരോഗ്യവാനാണെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്.

1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ പാർപ്പിച്ചിരിക്കുന്ന 50 ഏക്കർ പരിധിയിലായി അഞ്ച് സംഘങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിംഹം തിരികെ കൂട്ടിൽ തിരിച്ചെത്തിയത്. സിംഹത്തെ കണ്ടെത്താനായി തെർമൽ ഇമേജിംഗ് ഡ്രോണും പത്ത് കാമറകളും സ്ഥാപിച്ചിരുന്നു. സിംഹം കൂട്ടിലേക്ക് തിരികെയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

article-image

sdfs

You might also like

Most Viewed