റൂം മേറ്റിന്റെ കൊലപാതകം; അപ്പീൽ കോടതിയിൽ പ്രതിക്കായി അഭിഭാഷകനെ നിയമിക്കുമെന്ന് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: റൂംമേറ്റിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഷ്യൻ തൊഴിലാളിക്കായി പ്രതിരോധ അഭിഭാഷകനെ നിയമിക്കാൻ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ഓഫ് അപ്പീൽ തീരുമാനിച്ചു. കേസ് ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കും. 2025 മാർച്ച് 8-നാണ് സംഭവം നടന്നത്. പ്രാർത്ഥിക്കുന്ന സമയത്താണ് റെസ്റ്റാറന്റ് ജീവനക്കാരനായ തന്റെ സഹപ്രവർത്തകനെ ഇഷ്ടിക ഉപയോഗിച്ച് അക്രമിച്ച് പ്രതി കൊന്നത്. ഫോറൻസിക് പരിശോധനയിൽ ഇരയുടെ തലച്ചോറിനും മുഖത്തിനും ഗുരുതരമായ പരിക്കുകൾ ഉണ്ടായതായി കണ്ടെത്തിയിരുന്നു.

article-image

aa

You might also like

Most Viewed