പാര്‍ക്കില്‍ മദ്യപാനത്തിന് വിലക്ക്: പ്രതികാരമായി മദ്യപാനികൾ പാര്‍ക്കിലെ നാല്‍പതോളം മരങ്ങള്‍ വെട്ടിനശിപ്പിച്ചു

ഹരിയാന: കോളനിപാര്‍ക്കില്‍ മദ്യപാനം വിലക്കിയതിന് പ്രതികാരമായി ഒരുസംഘം, പാര്‍ക്കിലെ നാല്‍പതോളം മരങ്ങള്‍ വെട്ടിനശിപ്പിച്ചു. ഹരിയാനയില്‍ ഗുര്‍ഗോണ്‍ ഫിറോസ് ഗാന്ധി കോളനി പാര്‍ക്കിലാണ് സംഭവം.
ഒരുകൂട്ടം ആളുകള്‍ ദിവസവും പാര്‍ക്കില്‍ വന്ന് പരസ്യമായി മദ്യപിക്കുകയും പാര്‍ക്ക് വൃത്തികേടാക്കുകയും ചെയ്യുമായിരുന്നു. കോളനിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പാര്‍ക്ക് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വേപ്പ്, അരയാല്‍, അശോക, അലങ്കാര വൃക്ഷങ്ങള്‍ തുടങ്ങിയ മരങ്ങളാണ് നശിപ്പിച്ചത്.അറുപതിനായിരത്തോളം മരങ്ങള്‍ അധികാരികളുടെ മൗനാനുവാദത്തോടെ ഇവിടെ നശിപ്പിക്കപ്പെട്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.