ജലലാബാദില്‍ ചാവേറാക്രമണം; 11 മരണം, 20ൽപരം പേര്‍ക്ക് പരിക്ക്

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലലാബാദില്‍ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 20ൽപരം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കും.
പ്രാദേശിക രാഷ്ട്രീയ നേതാവായ ഒബൈദുള്ള ഷിന്‍വാരിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അഫ്ഗാന്‍ സെക്യൂരിറ്റി ഫോഴ്സും ആക്രമണകാരികളും തമ്മില്‍ വെടിവയ്പ്പുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.