കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു

ഹരിദ്വാർ: കാശി മഠാധിപതിയും ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരുവുമായ ശ്രീമദ് സുധീന്ദ്ര തീർഥ സ്വാമി സമാധിയായി. 90 വയസായിരുന്നു. പുലർച്ചെ 1.10 ഒാടെ ഹരിദ്വാറിലെ മഠത്തിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുതീന്ദ്രസ്വാമിെയ അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം ശനിയാഴ്ച രാവിലെയാണ് ഹരിദ്വാറിലെത്തിച്ചത്. പിൻഗാമിയായ സ്വാമി സംയമീന്ദ്ര തീർഥ ഹരിദ്വാറിലെ ആശ്രമത്തിലെത്തിയ ശേഷം സംസ്കാരചടങ്ങുകൾ തീരുമാനിക്കും.
1926 മാർച്ച് 31 ന് എറണാകുളത്തു ജനിച്ച സുതീന്ദ്ര തീർഥ 17ാം വയസിലാണ് കാശി മഠാധിപതിയായിരുന്ന സുകൃതീന്ദ്ര സ്വാമിയുടെ ശിഷ്യനായത്. ഗുരുവിെൻറ സമാധിയെതുടർന്ന് 1949 ൽ കാശി മഠാധിപതി ആയി ചുമതലയേറ്റു. കാശി മഠത്തിെൻറ ഇരുപതാമത്തെ മഠാധിപതിയായിരുന്നു.