സഊദിയില്‍ പെട്രൊ കെമിക്കല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം

ദമാം: സഊദിയില്‍ പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് പ്ലാന്റില്‍ വന്‍ തീപിടുത്തം.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ പട്ടണമായ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സംഭവം.ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സഊദി അറേബ്യന്‍ ബേസിക് കോര്‍പറേഷ(സാബിക്) ന്റെ കീഴിലുള്ള സഊദി കയാന്‍ പ്ലാന്റിലാണ് വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ നഗരിയിലെ തന്നെ ഏറ്റവും വലിയ കെമിക്കല്‍ ഉല്‍പ്പാദന കോംപ്ലക്‌സ് ആണ് ഇത്. എഥിലീന്‍, പ്രൊപലീന്‍, ബെന്‍സീന്‍, പോളി പ്രൊപലീന്‍, പോളികാര്‍ബണേറ്റ് തുടങ്ങി 22 ഓളം കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്.
റോയല്‍ കമ്മീഷന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വിവിധ പ്ലാന്റുകളിലെ ഫയര്‍ റസ്‌ക്യൂ വിഭാഗങ്ങള്‍ തീപിടുത്തം കെടുത്താനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അട്ടിമറിയല്ലെന്നാണ് പ്രാഥമിക നിഗമനം.