ഗോവധ വിഷയത്തിൽ തന്നെയും കുടുംബത്തെയും മനഃപൂർവം പെടുത്തിയതാണ് : ഷമിയുടെ പിതാവ്

മീററ്റ്: ഗോവധ വിഷയത്തില്‍ തന്നേയും കുടുംബത്തേയും ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ്, കസ്റ്റഡിയില്‍ എടുത്ത ചിലരെ മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നുകാട്ടി ഷാമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗോവധവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തേയും ലക്ഷ്യമിട്ട് ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഷാമിയുടെ പിതാവ് രംഗത്ത് വന്നത്.താനും തന്റെ കുടുംബവും വളരെ അപകടകരമായ അവസ്ഥയിലാണ് അപ്പോള്‍ കടന്ന് പോകുന്നതെന്നും തൗസീഫ് വ്യക്തമാക്കി. ഗോവധ വിഷയത്തില്‍ കസ്റ്റഡിയില്‍ എടുത്തവരെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഹമ്മദ് ഹസീബ് സ്ഥലത്ത് പോലുമുണ്ടായിരുന്നില്ല. ഏറെക്കഴിഞ്ഞാണ് അവിടെ എത്തിയത്. അവനെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്നും ഷാമിയുടെ പിതാവ് പറഞ്ഞു. ഷാമി ഇന്ത്യന്‍ ടീമില്‍ എത്തിയതോടെ തന്റെ കുടുംബത്തിന് ഉണ്ടായ വളര്‍ച്ചയില്‍ അസൂയ ഉള്ളവരാണ് ഇതിന് പിന്നിലെന്ന് തൗസീഫ് ആരോപിച്ചു.