പികെ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ആമിർഖാൻ ഐഎസ്ഐയുമായി സഹകരിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : ആമിർഖാനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പികെ എന്ന ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ആമിർഖാൻ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമായി സഹകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.അസഹിഷ്ണുതയിൽ വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ ഒരു വിഭാഗം നേതാക്കളാൽ ലക്ഷ്യം വയ്ക്കപ്പെട്ടിരിക്കുകയാണ് ആമിർ. ഇതിന്‍റെ ഭാഗമായി ആമിറിനെ ഇൻക്രെഡിബിൾ ഇന്ത്യ കാംപെയ്ൻ അംബാസിഡർ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയിൽ ആശങ്കയറിയിച്ചാണ് ആമിർഖാൻ പരാമർശം നടത്തിയത്. ചില സംഭവങ്ങൾ നടന്നപ്പോൾ ഭാര്യ കിരൺ റാവു ഇന്ത്യ വിടുന്നതിനെ കുറിച്ച് സംസാരിച്ചതായി ആമിർ പറഞ്ഞിരുന്നു. ഇന്ത്യയിലെ അരക്ഷിതാവസ്ഥയിൽ കുട്ടികളുടെ സുരക്ഷയെ കുറിച്ച് കിരൺ റാവു ഭയപ്പെട്ടിരുന്നതായും ആമിർ വ്യക്തമാക്കി. രാംനാഥ് ഗോയങ്ക അവാർഡ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ആമിറിന്‍റെ പ്രതികരണം.