ഇനി മുതൽ സമൂസക്കും ആഡംബര നികുതി

പട്ന: ബിഹാറിലെ ഇഷ്ടവിഭവങ്ങളായ സമൂസ, കച്ചോരി എന്നിവക്ക് 13.5 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിലോക്ക് 500 രൂപക്കു മുകളിലുള്ള മധുരപലഹാരങ്ങള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്തും. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അധികവരുമാനം കണ്ടത്തൊനാണ് നികുതി വര്‍ധിപ്പിച്ചത്. കൊതുകുസംഹാരി, യു.പി.എസ് ബാറ്ററി ഭാഗങ്ങള്‍, ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും ഇനി ആഡംബര നികുതിക്കു കീഴില്‍ വരുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്റോത്ര പറഞ്ഞു. സ്വകാര്യ പ്രാക്ടിസ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി മെഡിക്കല്‍ കോളജുകളിലെയും സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഭാവിയില്‍ നോണ്‍ പ്രഫഷനല്‍ അലവന്‍സ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.