ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നതിന്റെ വിശദീകരണം തേടില്ലെന്ന് വി എം സുധീരന്‍


കോഴിക്കോട്; ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നതിന്റെ വിശദീകരണം തേടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് മുല്ലപ്പള്ളി ജാഥയില്‍ നിന്ന് വിട്ടുനിന്നതെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചിരുന്നു. ജാഥയോട് എതിര്‍പ്പുള്ളത് കൊണ്ടല്ലെന്നും ഡിസിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെടാത്തതെന്ന് സുധീരന്‍ പറഞ്ഞു. മുല്ലപ്പള്ളി യാത്രയില്‍ പങ്കെടുക്കാത്തത് വിവാദമായി സാഹചര്യത്തിലാണ് സുധീരന്റെ പ്രകടനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed