ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം

ശ്രീനഗര്‍: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നിയുക്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ വൈകുന്നതിനാലാണ് ഗവര്‍ണര്‍ എന്‍.എന്‍. വോറ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവാണ് ഇക്കാര്യമറിയിച്ചത്.സയീദിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമേ സത്യപ്രതിജ്ഞ ചെയ്യൂവെന്ന് മകളും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ അസ്ഥിരത ഒഴിവാക്കാന്‍ ഇടക്കാല സംവിധാനം ഏര്‍പ്പെടുത്തിയത്.പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ഗവര്‍ണര്‍ എന്‍.എന്‍. വോറ, മെഹബൂബക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മക്കും വെള്ളിയാഴ്ച വൈകീട്ട് കത്തയച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മെഹബൂബയെ പിന്തുണക്കുന്നതായി ബി.ജെ.പി വ്യക്തമാക്കിയിരുന്നു.സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സംസ്ഥാനത്തെ ആദ്യത്തെ വനിത മുഖ്യമന്ത്രിയാവും മെഹബൂബ.