ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ വാങ്ങിയ പത്രപ്രവര്‍ത്തകന്‍ പിന്മാറി


 

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ വാങ്ങിയ മലയാളിയായ മുന്‍ പത്രപ്രവര്‍ത്തകന്‍ എസ്. ബാലകൃഷ്ണന്‍ പിന്മാറി. ലേലത്തുക സമാഹരിക്കാന്‍ കഴിയാത്തതിനാലാണ് പിന്മാറുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ദക്ഷിണ മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന ഹോട്ടലാണ് ബാലകൃഷ്ണന്‍ ലേലത്തിലെടുത്തത്. അധോലോക ഭീഷണി ഭയന്ന് ആരും ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരാതിരുന്നതിനാല്‍ ബാലകൃഷ്ണന്‍ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.
മുന്‍കൂര്‍ കെട്ടിവയ്‌ക്കേണ്ട 30 ലക്ഷം രൂപ കെട്ടിവച്ചിരുന്നു. നാലു കോടി 28 ലക്ഷം രൂപയ്ക്കാണ് ബാലകൃഷ്ണന്‍ ഹോട്ടല്‍ ലേലത്തില്‍ പിടിച്ചത്. 1.18 കോടി രൂപയാണു സര്‍ക്കാര്‍ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ബാലകൃഷ്ണന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ലേലവുമായി മുന്നോട്ടുപോകാന്‍ ബാലകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാനില്‍ ഇരുന്ന് ഒരാള്‍ നമ്മുടെ രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ നിലപാട്.
ലേലത്തില്‍ വച്ചിരുന്ന ദാവൂദിന്റെ ഹുണ്ടായ് അക്‌സന്റ് ലേലത്തില്‍ പിടിച്ച ഹിന്ദു മഹാസഭ കാര്‍ പിന്നീട് പൊതുജനമധ്യത്തില്‍ വച്ചു കത്തിച്ചു കളയുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ 15,700 രൂപ വിലയിട്ട കാര്‍ 3.2 ലക്ഷത്തിനാണ് ഹിന്ദു മഹാസഭ സ്വന്തമാക്കിയത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed