കിളിമാനൂര്‍ കൂട്ട ആത്മഹത്യ: അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം

കിളിമാനൂര്‍ കൂട്ട ആത്മഹത്യ കേസിന്റെ അന്വേഷണം മന്ദഗതിയിലാണെന്ന് ആത്മഹത്യ ചെയ്ത ജാസ്മിന്റെ ഭര്‍ത്താവ് റഹീം. ഫലപ്രദമായ അന്വേഷണം നടത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും റഹീം അറിയിച്ചു. സാമ്ബത്തിക പ്രശ്‌നമൂലം നാട്ടിലെത്താന്‍ കഴിയാതിരുന്ന റഹീം സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കച്ചവടത്തിന്റെ ഭാഗമായുണ്ടായ സാമ്ബത്തിക ബാധ്യത വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കിളിമാനൂര്‍ സ്വദേശിയായ റഹീം ഖത്തറില്‍ കുടുങ്ങിയത്. റഹീമിന് നല്‍കനായി സ്ഥലം വിറ്റ് ഏല്‍പിച്ച പണവുമായി കുടുംബ സുഹൃത്ത് മുങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് റഹീമിന്റെ ഭാര്യയും മക്കളും കൂട്ട ആത്മഹത്യ ചെയ്തത്. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഖത്തറിലെ എംബസിയുമായും പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ടാണ് റഹീമിനെ നാട്ടിലെത്തിച്ചത്.
കേസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനമെന്നും പ്രതികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും റഹീം പറഞ്ഞു. നവംബര്‍ 29നാണ് ജാസ്മിനും മകളും ആത്മഹത്യ ചെയ്തത്. പിറ്റേദിവസം ജാസ്മിന്റെ സഹോദരി സജ്‌നയും ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ സ്വദേശി നാസറിനെയും ബന്ധുക്കളായ മെഹര്‍ബാന്‍, മുംതാസ് എന്നിവരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.