ആവേശം വാനോളമുയർത്തി എം.സി.എം.എ കമ്പവലി മത്സരം; ആര്യൻസ് ബഹ്റൈൻ ജേതാക്കൾ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി സമൂഹത്തിന്റെ കായിക ആവേശവും ഐക്യവും വിളിച്ചോതി എം.സി.എം.എ (MCMA) ബഹ്റൈന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കമ്പവലി മത്സരം ആവേശകരമായി സമാപിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കരുത്തും ഒത്തൊരുമയും പ്രകടനമികവും കാഴ്ചവെച്ച ആര്യൻസ് ബഹ്റൈൻ ചാമ്പ്യന്മാരായി. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത എം.എം.എസ്.ഇ (MMSE) രണ്ടാം സ്ഥാനം കരസ്ഥമാക്കി.
എം.സി.എം.എ പ്രസിഡന്റ് അനീസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷബീർ പുനൂർ സ്വാഗതം ആശംസിച്ചു. ഷിഫ അൽ ജസീറ മാനേജിംഗ് ഡയറക്ടർ സിയാദ് ഉമ്മർ മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ ടീമുകൾ മാറ്റുരച്ച മത്സരം കാണികൾക്ക് ആവേശകരമായ അനുഭവമായി മാറി. മികച്ച സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയിൽ എം.സി.എം.എ ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദി രേഖപ്പെടുത്തി.
adsfsdfds
adsds
adsads


