സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (SMIOC) പ്രതിനിധി സംഘം മനാമയിലെ ഇന്ത്യൻ എംബസി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിതുമായി കൂടിക്കാഴ്ച നടത്തി.
കത്തീഡ്രൽ വികാരി റവ. ഫാ. തോമസ്കുട്ടി പി. എൻ., അസിസ്റ്റന്റ് വികാരി റവ. ഫാ. റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി കുരുവിള പാപ്പി എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കത്തീഡ്രലിന്റെ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചയായി.
aa


