ബഹ്‌റൈൻ കേരളീയ സമാജം ദീപാവലി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: പ്രകാശത്തിന്റെയും സൗഹാർദത്തിന്റെയും ഉത്സവമായ ദീപാവലി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്.) ആഭിമുഖ്യത്തിൽ വർണ്ണാഭമായി ആഘോഷിച്ചു. നവംബർ എട്ടിന് വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെ സെഗയയിലെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി കുടുംബങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

പ്രാദേശികവും സാംസ്കാരികവുമായ അതിരുകൾക്കപ്പുറം പ്രകാശം, പ്രത്യാശ, സമാധാനം, സൗഹാർദം എന്നിവയുടെ സന്ദേശം പകർന്നുനൽകുന്ന ഉത്സവമാണ് ദീപാവലി. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടിയ സമാജത്തിലെ ആഘോഷവും ഈ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ചയായി മാറി.

ചടങ്ങിൽ സംസാരിച്ച സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സ്നേഹവും ഒരുമയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കി. പ്രവാസികൾക്ക് എന്നും സ്നേഹവും മികച്ച ആതിഥ്യവും നൽകുന്ന ബഹ്‌റൈൻ ഭരണകൂടത്തിനും ജനങ്ങൾക്കും ഇരുവരും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ആഘോഷ പരിപാടികൾ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവരോടും ഭാരവാഹികൾ കൃതജ്ഞത അറിയിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed