സംസ്ഥാനത്ത് ചൂട് വർധിക്കാൻ സാധ്യത; ജാഗ്രതാനിർദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശാരിക

തിരുവനന്തപുരം: തുലാവർഷത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ചില പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സൂര്യതാപം, സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ആവശ്യത്തിന് ശുദ്ധജലം കുടിക്കുകയും, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽസമയത്ത് ഒഴിവാക്കുകയും ചെയ്യണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും ഉചിതമായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിനൊപ്പം ORS ലായനി, സംഭാരം എന്നിവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

വിപണികൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ഫയർ ഓഡിറ്റും സുരക്ഷ മുൻകരുതലുകളും ഉറപ്പാക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാതിരിക്കാൻ ജാഗ്രത പാലിക്കണം. വിദ്യാലയങ്ങളിൽ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കുകയും ഉച്ചസമയത്തെ അസംബ്ലികളും വിനോദയാത്രകളിലെ വെയിലേൽക്കുന്ന പരിപാടികളും ഒഴിവാക്കുകയും വേണം. അംഗൻവാടികളിലും കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരിലും നിർജലീകരണവും സൂര്യതാപവും ഏൽക്കാതിരിക്കാൻ ശ്രദ്ധ വേണം. ഓonline ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ-കർഷക തൊഴിലാളികൾ എന്നിവരുടെ സുരക്ഷ സ്ഥാപനങ്ങളും സംഘാടകരും ഉറപ്പുവരുത്തേണ്ടതാണ്. പൊതുപരിപാടികൾ ഉച്ചസമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടുന്നതും നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തിപ്പോകുന്നതും ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed