പ്രായപൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ: കണ്ണൂർ റേഞ്ചിൽ ശക്തമായ പരിശോധന; 51 കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്


ശാരിക

കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ വിവിധ പോലീസ് ജില്ലകളിൽ ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് റൂറലിലാണ് (14 കേസുകൾ). കൂടാതെ കാസർഗോഡ് ജില്ലയിൽ 13 കേസുകളും കണ്ണൂർ സിറ്റിയിൽ 12 കേസുകളും കണ്ണൂർ റൂറലിൽ 6 കേസുകളും കോഴിക്കോട് സിറ്റിയിൽ 5 കേസുകളും വയനാട്ടിൽ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർസി ഉടമകൾക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനകളും തുടരുമെന്നും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. റോഡ് സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണതയ്ക്ക് തടയിടുന്നതിനുമാണ് പോലീസ് പരിശോധന കർശനമാക്കിയത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed