മരണപ്പാച്ചിലിൽ ഗവർണർ വണ്ടി നിർത്തി; വഴിയാത്രക്കാരന് രക്ഷകനായി രാജേന്ദ്ര അർലേക്കർ


ഷീബ വിജയൻ

ലോക്ഭവനു മുന്നിലെ റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ എത്തി. ഓണാഘോഷത്തിൽ പങ്കെടുക്കാനായി ഗവർണർ രാജ്ഭവനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ടത്. പ്രമേഹം കൂടിയതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇയാൾ കുഴഞ്ഞുവീണത് കണ്ട ഗവർണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി, ഗിരീഷിന് അരികിലേക്ക് എത്തുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിനോട് നിർദേശിക്കുകയുമായിരുന്നു. ഗവർണറുടെ സ്റ്റാഫ് ഉടൻ തന്നെ ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. അതിനിടെ ഗിരീഷിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചു.

വെള്ളയമ്പലം സ്വദേശിയാണ് ഗിരീഷ്. എന്നാൽ കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല. ഗിരീഷിനെ ആശുപത്രിയിലാക്കാനുള്ള എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

article-image

cvxcvxcvx

article-image

cvxcvxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed