പാക്ട് ‘ഒരുമയുടെ ഓണം 2026’: ടിക്കറ്റും ഫ്ലയറും പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററും സ്റ്റാർവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2026’ ആഘോഷങ്ങളുടെ ഫ്ലയറും ടിക്കറ്റും പ്രകാശനം ചെയ്തു. ജുഫൈറിലെ അൽമോയ്യദ് പ്ലാസയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സെപ്റ്റംബർ 18 വെള്ളിയാഴ്ച ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിലാണ് 'ഒരുമയുടെ ഓണം 2026' അരങ്ങേറുന്നത്. സംഘടനയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്. ആഘോഷത്തിന്റെ പ്രധാന ആകർഷണമായി പാലക്കാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യ കാറ്ററിംഗ് സ്ഥാപനമായ 'റൈറ്റ് ചോയ്സ്' ഒരുക്കി വിളമ്പും.
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞു. സ്റ്റാർവിഷൻ മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ് കടക്കൽ, അൽമോയ്യിദ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ രാമനുണ്ണി കോടൂർ, ഗ്ലോബൽ ലിഫ്റ്റ് മാനേജിംഗ് ഡയറക്ടർ സുരേഷ്, മോക്ഷ ഗോൾഡ് മാനേജിംഗ് ഡയറക്ടർ അജീഷ്, അൽ തവാസീൻ അലുമിനിയം മാനേജിംഗ് ഡയറക്ടർ ജയപ്രകാശ് എന്നിവർ ചേർന്ന് ടിക്കറ്റും ഫ്ലയറും പ്രകാശനം ചെയ്തു.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ലേഡീസ് വിങ് പ്രസിഡന്റ് സജിത സതീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി, കോർ കമ്മിറ്റി, യങ് ടർക്ക്സ് - പ്രവീൺ ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രവി മാരത്ത് നന്ദി രേഖപ്പെടുത്തി.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 3987 1460, +973 3914 3350
asfsdf

