സൈഡ് നൽകുന്നതിനെച്ചൊല്ലി തർക്കം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു


ഷീബ വിജയൻ

പാലക്കാട്: കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 24 കാരനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിലാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കെരാംപാറ സ്വദേശി ഷെഫീഖ് ആണ് മരിച്ചത്.

കാളവണ്ടിയിലുണ്ടായിരുന്ന നെൽസൺ, ജെൻസൺ എന്നിവരാണ് ആക്രമണം നടത്തിയത്. കൊഴിഞ്ഞാമ്പാറയിൽ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാളവണ്ടി ബൈക്കിന് സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. സൈഡ് നൽകാത്തതിനെത്തുടർന്ന് ഹോൺ അടിക്കുകയും വണ്ടി റൈസ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിൽ പ്രകോപിതരായ നെൽസണും സംഘവും ഷെഫീഖിനെ ചോദ്യം ചെയ്തു. പിന്നീട് ഇവർ പിരിഞ്ഞുപോയി. രാത്രി കൊഴിഞ്ഞാമ്പാറയിൽ ഭക്ഷണം കഴിക്കാനായി പോയപ്പോൾ ആറു പേർ ബൈക്കുകളിലെത്തി ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റേയാൾ ചികിത്സയിൽ തുടരുകയാണ്.

article-image

swadsdasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed