ഭീഷണിയിലൂടെ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാഷിസം: മാധവ് സുരേഷ്


ഷീബ വിജയൻ

കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ആളുകളെ നിർബന്ധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മൗനം പാലിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

രാജ്യത്തെ സംരക്ഷിക്കേണ്ടവർ വിദ്യാർഥികൾക്ക് നേരെ ബലപ്രയോഗം നടത്തുന്നതും, ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടത്തിൽ സാധാരണ ജനങ്ങൾ തോൽക്കുന്നതും മോശമായ കാര്യമാണെന്ന് മാധവ് കുറിച്ചു. പ്രതികരിച്ചാൽ സുടാപ്പി, പ്രതികരിച്ചില്ലെങ്കിൽ സംഘി എന്ന് വിളിക്കുന്നതിൽ കാര്യമില്ലെന്നും താൻ അരാഷ്ട്രീയവാദിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

dasdfdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed