'തേസ്റ്റ് ക്വഞ്ചേഴ്‌സ് 2026' തുടർന്ന് ബഹ്റൈൻ ഐസിആർഎഫ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമേകി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വർഷം തോറും നടത്തിവരുന്ന സമ്മർ കാമ്പെയ്ൻ 'തേസ്റ്റ് ക്വഞ്ചേഴ്‌സ് 2026'-ന്റെ അഞ്ചാം വാരത്തിലെ വിതരണം അംവാജിൽ വിജയകരമായി സംഘടിപ്പിച്ചു. അംവാജ് ബീച്ച് ഫ്രണ്ട് പ്രോജക്ട് വർക്ക്‌സൈറ്റിൽ വെച്ചായിരുന്നു ഈ ആശ്വാസ പദ്ധതി നടന്നത്.

വേനൽക്കാലത്തെ കഠിനമായ ചൂടിൽ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കാൻ ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ ദേശീയ നിയമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ 425-ഓളം തൊഴിലാളികൾക്ക് ആവശ്യമായ കിറ്റുകൾ വിതരണം ചെയ്തു. കുടിവെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, പഴം തുടങ്ങിയ പുതിയ ഫലവർഗ്ഗങ്ങൾ അടങ്ങിയതായിരുന്നു കിറ്റ്. തൊഴിലാളികൾക്ക് ഉച്ചവെയിലിന്റെ കാഠിന്യത്തിൽ നിന്ന് ആശ്വാസം പകരാൻ ഐസ്ക്രീമും വിതരണം ചെയ്തിരുന്നു.

ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി , ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പൂർണ്ണമായ പിന്തുണയോടും അംഗീകാരത്തോടും കൂടിയാണ് ഐ.സി.ആർ.എഫിന്റെ ഈ കാമ്പെയ്ൻ മുന്നോട്ട് പോകുന്നത്.

തൊഴിലാളികൾക്കുള്ള വിതരണ പരിപാടിക്ക് ഐ.സി.ആർ.എഫ് ഉന്നത നേതൃത്വം നേരിട്ട് നേതൃത്വം നൽകി. ഇതിനുപുറമെ, പ്രോജക്ട് സൈറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം ആവേശഭരിതരായ ഒരു കൂട്ടം വിദ്യാർത്ഥി സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. ദാവൂദി ബോഹ്‌റ കമ്മ്യൂണിറ്റി അംഗങ്ങളും പ്രാദേശിക സന്നദ്ധ പ്രവർത്തകരും നൽകിയ ശക്തമായ ലോജിസ്റ്റിക്-പ്രവർത്തന പിന്തുണയാണ് അഞ്ചാം വാരത്തിലെ ഈ വിതരണ യജ്ഞം സുഗമവും വിജയകരവുമാക്കാൻ സഹായിച്ചത്. വേനൽക്കാലം അവസാനിക്കുന്നത് വരെ വിവിധ തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് ഈ പദ്ധതി തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

efewewq

You might also like

  • Lulu Exchange
  • Straight Forward

Most Viewed